കൊച്ചി: രാജ്യത്തിന് വേണ്ടി ജീവൻ തൃണവൽഗണിച്ച് സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ സൈനികരെ ആദരിക്കാനും അവരുടെ സേവനങ്ങൾ അംഗീകരിക്കാനും സതേൺ നേവൽ കമാൻഡിൽ ആംഡ് ഫോഴ്സസ് വെറ്ററൻസ് ദിനാചരണം സംഘടിപ്പിച്ചു.
കര, വ്യോമ, നാവിക സേനകളിലെ ഫ്ലാഗ് ഓഫീസർമാരും ഓഫീസർമാരും സേനാംഗങ്ങളും 220 ഓളം വെറ്ററൻസുമാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു.
നേവൽ കമാൻഡിലെ യുദ്ധസ്മാരകത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണയും പുഷ്പചക്രം അർപ്പിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സംഘടിപ്പിക്കുന്ന “Statistical Modelling, Simulation, and Applications in Data Science” എന്ന വിഷയത്തിലുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് സർവകലാശാല മിനി സെമിനാർ ഹാളിൽ തുടക്കമായി.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ......
കൊച്ചി : വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. പങ്കെടുക്കും.......
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില് നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം.
കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില് ഒരാളാണ് ബോസ് കൃഷ്ണമാചാരി. ......
രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം.......
കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. ......
ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്കൂളിന്റെ 117-ാമത് വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 16) നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. ......
ദോഹ :സംസ്കൃതി ഖത്തറും നോവ ഹെൽത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .350ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടനം കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി .സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം എം പി സുരേഷ് അധ്യക്ഷത വഹിച്ച മെഡിക്കൽ ക്യാമ്പ് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉത്ഘാടനം ചെയ്തു. .ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ആശംസ പ്രസംഗം നടത്തി.നോവ ഹെൽത് കെയറിനു ഉള്ള ഉപഹാരം എംഎൽഎ എൻ കെ അക്ബർ നോവ മെഡിക്കൽ സെന്റർപ്രതിനിധികൾ അലൻ ടോം, അഡ്രിയൻ ബ്രാൻഡോൺ എന്നിവർക്ക് സമർപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് വൈസ് പ്രസിഡന്റ് സത്താർ, പ്രോഗ്രാം കമ്മറ്റി കൺവീനർ രമീഷ് സി. ......
ദോഹ:ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് “സ്മാഷ് ഫിയസ്റ്റ 2K26” സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ......
തൃപ്പൂണിത്തുറ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശങ്ങൾ വീണ്ടും വിവാദത്തിലേക്ക്. കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നതിനിടെയാണ് അദ്ദേഹം അധിക്ഷേപഭാവമുള്ള പരാമർശം നടത്തിയത്. ......